ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ദക്ഷിണ ഗംഗയെന്നു വിശേഷിപ്പിക്കുന്ന പരിപാവനമായ പമ്പാനദിയുടെ തീരത്താണ് അയിരൂർ ഗ്രാമം. മാതംഗ മഹർഷിയുടെ ഭക്തയായ നീലി എന്ന കന്യക ഒരിക്കൽ ശ്രീരാമചന്ദ്രന് അർഘപാദ്യാദികൾ നൽകി ഉപചരിച്ച് സന്തുഷ്ടനാക്കി. ഇതിൽ സംപ്രീതനായ ഭഗവാൻ അവൾക്കു മോക്ഷം നൽകി പമ്പാനദിയാക്കി മാറ്റി എന്നാണ് ഐതിഹ്യം. ക്രിസ്താബ്ദത്തിന്റെ ആദ്യശതകങ്ങളിൽ തമിഴകത്തിൽപ്പെട്ട ഒരു രാജ്യമായിരുന്നു അയിരൂർ. അയിരൂർ ശ്രീമൂലപുരം സ്കൂൾ പരിസരത്ത് കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നും ഈ സംസ്ക്കാരത്തിന്റെ കാലം ബി.സി. 400 നും 70 നും ഇടയ്ക്കാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. എ.ഡി. 174 ലെ ശ്രീവല്ലഭൻ കോതയുടെ കാലത്തെ മാമ്പള്ളി ശാസനത്തിൽ അയിരൂരിനെപ്പറ്റി പരാമർശമുണ്ട്.
കൂടുതൽ വായിക്കുക