ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം

            അയിരൂർ ഒരു കാർഷിക പ്രധാന്യമേറിയതും ജൈവ ജലസമ്പത്തിനാൽ സമ്പന്നവു മായ പഞ്ചായത്താണ്. കൂടാതെ പമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ട്ടനവധി കുന്നിൻ പ്രദേശങ്ങളും,താഴ്വരകളുംപാടങ്ങളും പമ്പയാറിനോടു ചേർന്നു കിട ക്കുന്ന തീരപ്രദേശങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി.2576 ഹെക്ടർ വിസ്തൃതിയാണ് . ഭൂപ്രകൃതി അനുസരിച്ചുള്ള  പ്രദേശത്തെ 5 മേഖലകൾ. 

                       കൃഷിക്ക് അനുയോജ്യമായ മണ്ണാണ് അയിരൂർ പ്രദേശത്തുള്ളത്. ഉയർന്ന പ്രദേശങ്ങളിലും ചരിവിൻ പ്രദേശങ്ങളിലും ചെമ്മണ്ണും,ആറിന്റെയും,തോടിന്റെയും തീരപ്രദേശങ്ങളിൽ കറുത്ത എക്കൽമണ്ണുംസമതലപ്രദേശങ്ങളിൽ ചെളിമണ്ണും കാണപ്പെടുന്നു. ജൈവ വൈവിധ്യം എല്ലാ ഭാഗത്തും ദൃശ്യമാണ്.

                വർഷത്തിൽ ശരാശരി 3133 മില്ലീമീറ്റർ മഴ ലഭിക്കുന്ന പ്രദേശമാണ് അയിരൂർ.കൂടാതെ ശരാശരി താപനില 29˚c ആണ്. ഉഷ്ണമേഖല ഈർപ്പമുള്ള കാലാവസ്ഥയാണ് പ്രധാനമായും പഞ്ചായത്തിന്റെ പ്രദേശത്ത് കാണപ്പെടുന്നത്. സംസ്ഥാന ശരാശരിയിലും ജില്ലാ ശരാശരിയിലും കൂടുതലാണിത്. മാർച്ച്, ഏപ്രിൽ, മെയ് മാസ ങ്ങളിലാണ് ഏറ്റവും കുറവ് മഴ ലഭിക്കുന്നതും വരൾച്ച കൂടുതലുമാണ്