ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

സുരേഷ് കുഴുവേലിൽ

പ്രസിഡൻ്റ്

പ്രീതാ ബി നായർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്തോഷ് ജോസഫ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ.ശ്രീകല ഹരികുമാർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാംകുട്ടി അയ്യക്കാവിൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീഷ് റ്റി.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല     : പത്തനംതിട്ട

ബ്ലോക്ക്    : കോയിപ്രം

അസംബ്ലി നിയോജക മണ്ഡലം :  റാന്നി

പാർലമന്‍റ് മണ്ഡലം  : പത്തനംതിട്ട

വാർഡുകളുടെ എണ്ണം  : 16

ജനസംഖ്യ  : 26.5 ച.മീ

അതിരുകൾ    : 

വടക്ക്  : കൊറ്റനാട് ഗ്രാമപഞ്ചായത്ത്

തെക്ക്  : പമ്പ നദി

കിഴക്ക്  : റാന്നി അങ്ങാടി പഞ്ചായത്ത്

 പടിഞ്ഞാറ്  : തോട്ടപുഴശ്ശേരി പഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ദക്ഷിണ ഗംഗയെന്നു വിശേഷിപ്പിക്കുന്ന പരിപാവനമായ പമ്പാനദിയുടെ തീരത്താണ് അയിരൂർ ഗ്രാമം. മാതംഗ മഹർഷിയുടെ ഭക്തയായ നീലി എന്ന കന്യക ഒരിക്കൽ ശ്രീരാമചന്ദ്രന് അർഘപാദ്യാദികൾ നൽകി ഉപചരിച്ച് സന്തുഷ്ടനാക്കി. ഇതിൽ സംപ്രീതനായ ഭഗവാൻ അവൾക്കു മോക്ഷം നൽകി പമ്പാനദിയാക്കി മാറ്റി എന്നാണ് ഐതിഹ്യം. ക്രിസ്താബ്ദത്തിന്റെ ആദ്യശതകങ്ങളിൽ തമിഴകത്തിൽപ്പെട്ട ഒരു രാജ്യമായിരുന്നു അയിരൂർ. അയിരൂർ ശ്രീമൂലപുരം സ്കൂൾ പരിസരത്ത് കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നും ഈ സംസ്ക്കാരത്തിന്റെ കാലം ബി.സി. 400 നും 70 നും ഇടയ്ക്കാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. എ.ഡി. 174 ലെ ശ്രീവല്ലഭൻ കോതയുടെ കാലത്തെ മാമ്പള്ളി ശാസനത്തിൽ അയിരൂരിനെപ്പറ്റി പരാമർശമുണ്ട്.

കൂടുതൽ വായിക്കുക